Ticker

6/recent/ticker-posts

അഷ്റഫ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം അന്വേഷിച്ച ആറാമത്തെ കേസിലും ശിക്ഷ ഉറപ്പാക്കി കണ്ണൂർ അഡീഷണൽ എസ്.പി കെ. വി. വേണുഗോപാൽ

കണ്ണൂർ :സി പി എം പ്രവർത്തകൻ എരുവട്ടി അഷ്‌റഫ്‌ വധക്കേസിൽ
ബി ജെ പി - ആർ എസ് എസ് പ്രവർത്തകരായ ഒന്നു മുതൽ നാലു വരെ പ്രതികൾക്ക്‌ ജീവപര്യന്തം. 80000 രൂപ വീതം പിഴയും.
രണ്ട് പേരെ വെറുതെ വിട്ടു.
എരുവട്ടി പുത്തൻകണ്ടത്തെ പ്രനൂബ നിവാസിൽ എം പ്രനുബാബു എന്ന കുട്ടൻ 34, മാവിലായി ദാസൻ മുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു36 എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ 35, പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി34എന്നിവരെയാണ് ശിക്ഷിച്ചത്. പാതിരിയാട്‌ കീഴത്തൂർ കോമത്ത്‌ ഹൗസിൽ എം ആർ ശ്രീജിത്ത്‌ എന്ന കൊത്തൻ 39, പാതിരിയാട്‌ കുഴിയിൽപീടിക ബിനീഷ്‌ നിവാസിൽ പി ബിനീഷ്‌ 48എന്നിവരെയാണ് വെറുതെ വിട്ടത്..കൂത്തുപറമ്പ്‌ സിഐ ആയിരുന്ന കെ വി വേണുഗോപാലനാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. കെ. ശ്രീധരൻ ഹാജരായി.അന്വേഷിച്ച ആറാമത്തെ കേസിലും ശിക്ഷ ഉറപ്പാക്കിയത് ഇ
പ്പോഴത്തെ കണ്ണൂർ അഡീഷണൽ എസ്.പി കെ. വി. വേണുഗോപാൽ ആണ്. വിധി അദ്ദേഹത്തിനും നേട്ടമായി.
 
Reactions

Post a Comment

0 Comments