Ticker

6/recent/ticker-posts

കമ്മാടം കടുവ ഇറങ്ങി ആടിനെ പിടിച്ചതായി പ്രചരണം നാട്ടുകാർ ഭയന്നു പൊലീസിൽ പരാതി നൽകും

ചിറ്റാരിക്കാൽ : ഭീമനടികമ്മാടം കടുവ ഇറങ്ങിആടിനെ പിടിച്ചതായി പ്രചരണത്തെ തുടർന്ന് നാട്ടുകാർ ഭയപ്പാടിലായി. ഫോറസ്റ്റ് ഓഫീസുകളിലേക്ക് രാത്രി തുടരെ ഫോൺകോൾ വന്നതോടെ ഒടുവിൽ വനപാലകർക്ക് രാത്രിയിൽ തന്നെ
സോഷ്യൽമീഡിയയിൽ വിശദീകരണം പുറപെടുവിക്കേണ്ടി വന്നു. നവ മാധ്യമങ്ങളിൽ
വ്യാജ പ്രചരണം നടത്തി രാത്രി മുഴുവൻ ഒരു പ്രദേശത്തെ ഭീതിയിലാക്കിയ വരെ
കണ്ടെത്താൻ പൊലീസിൽ പരാതി നൽകുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. രാഹുൽ ഉത്തരമലബാറിനോട് പറഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു റബ്ബർ തോട്ടത്തിലും വീട്ടിലേക്കുള്ള വഴിയിലും നിൽക്കുന്ന രണ്ട് കടുവകളുടെ ഫോട്ടോയും വോയിസും പ്രചരിച്ചത്. പാലക്കുന്ന് കമ്മാടംഭാഗത്ത് കടുവ ഇറങ്ങി ആടിനെ പിടിച്ചു സൂക്ഷിക്കുക എന്നതായിരുന്നു പ്രചരണം.
Reactions

Post a Comment

0 Comments