Ticker

6/recent/ticker-posts

കൊന്നത് പുലിയാണോ എന്നറിയാൻ ആടിൻ്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു

കാഞ്ഞങ്ങാട്:  ഭീമനടി  കമ്മാടത്ത് പുലിയിറങ്ങിയതായി സംശയത്തെ തുടർന്ന് നാട്ടുകാർ ഭീതിയിലായി.  കമ്മാടം കാവിനടുത്ത് പുലിയിറങ്ങിയെന്നാണ് സംശയം പൊടോര ഗണേശൻ്റെ വീട്ടുപറമ്പിൽ കെട്ടി ആടിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.  കഴുത്തിന് മാരകമായ മുറിവേറ്റിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ചിറ്റാരിക്കാൽ 
പൊലിസും സ്ഥലത്തെത്തി. സ്ഥലത്ത്  ക്യാമറ സ്ഥാപിച്ചു. തുടർന്നും നിരീ ക്ഷണം നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആടിൻ്റെ ജഡം ഇന്ന് രാവിലെ സ്ഥലത്ത് വെച്ച് പോസ്റ്റ്മോർട്ടം ചെയ്തു. റിപ്പോർട്ട് ലഭിച്ചാലെ കൊന്നത് പുലിയാണോയെന്ന് വ്യക്തമാകൂ. പൂച്ച പുലി പിടിച്ചതാകാനും സാധ്യതയുണ്ടെന്ന് വനപാലകർ പറഞ്ഞു. പൂച്ച പുലിയുടെ കാൽപാടുകൾ പ്രദേശത്ത് നിന്നും ലഭിച്ചതായും പറയുന്നു.
Reactions

Post a Comment

0 Comments