Ticker

6/recent/ticker-posts

ലോക്സഭ തിരഞ്ഞെടുപ്പിലെ പി.കെ. ശശിധരന്റെ പ്രാർത്ഥന പൂർത്തീയാക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഹോസ്ദുർഗ് രാജേശ്വരി മഠത്തിലെത്തി

കാഞ്ഞങ്ങാട് :ചീമേനി ചെമ്പ്രങ്കാനത്തെ പി.കെ. ശശിധരന്റെ പ്രാർത്ഥന പൂർത്തീകരിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഇന്ന് രാവിലെ
ഹോസ്‌ദുർഗ് രാജേശ്വരി മഠത്തിൽ എത്തി. ക്ഷേത്രത്തിൽ നെയ് വിളക്ക് സമർപ്പിച്ചു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ വിജയിച്ചാൽ   രാജേശ്വരി മഠത്തിൽ ഉണ്ണിത്താന്റെ പേരിൽ അലങ്കാര പൂജ നടത്തും എന്നതായിരുന്നു ശശിധരൻ
 എന്ന പ്രവർത്തകൻ്റെ പ്രാർത്ഥന. ഉണ്ണിത്താൻ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക്   വിജയിച്ചെങ്കിലും എംപിയുടെ തിരക്കുകൾ കാരണം ശശിധരന്റെ പ്രാർത്ഥന നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് എല്ലാ തിരക്കുകളും മാറ്റിവെച്ച് നവരാത്രി ആഘോഷ നാളിൽ എം.പി  ശശിധരനോടൊപ്പം   മഠത്തിൽ എത്തി. ക്ഷേത്രത്തിൽ  എംപിയെ ക്ഷേത്ര സർവാധികാരി കുഞ്ഞിരാമൻ സ്വീകരിച്ച് ഷാൾ അണിയിച്ച് ആദരിച്ചു. തുടർന്ന് എം.പി ക്ഷേത്രത്തിൽ നെയ് വിളക്ക്  സമർപ്പിക്കുകയും മറ്റ് പൂജ വിധികൾ നടത്തുകയും ചെയ്തു.
  തികഞ്ഞ ഗണപതി ഭക്തനും  ദേവി ഭക്തനുമാണ്.  തെരഞ്ഞെടുപ്പ് വിജയത്തിൽ എത്തിച്ച ജനങ്ങളോട് ഏറെ കടപ്പെട്ടവനാണെന്ന് ഉണ്ണിത്താൻ പറഞ്ഞു. 
Reactions

Post a Comment

0 Comments