കാഞ്ഞങ്ങാട് : മാവുങ്കാലിലെ
ആശുപത്രി പരിസരത്ത്നിന്നും വാഹനത്തിൽകയറി പോയ ശേഷം 16വയസുകാരിയെ കാണാതായി. അമ്പലത്തറ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ യാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് ഓട്ടോയിൽ കയറി പോയതായി പൊലീസിന് വിവരമുണ്ട്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറുത്ത ജീൻസ് പാൻ്റും വെള്ള ഷർട്ടുമാണ് വേഷം. ആദ്യഘട്ടത്തിൽ
ബന്ധു വീടുകൾ ഉൾപെടെ കേന്ദ്രീകരിച്ച് ആണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്.
0 Comments