കാസർകോട്:
ഹയർ സെക്കൻ്റി സ്കൂളിൽ ശുചിമുറി അടിച്ച് തകർത്ത നിലയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂയ്യിൽ ഹയർ സെക്കൻ്ററി വിഭാഗം ആൺകുട്ടികളുടെ ശുചിമുറിയാണ് അടിച്ചു തകർത്തത്. 40000 രൂപയുടെ നഷ്ടമുണ്ട്. ക്ലോസറ്റ്, പൈപ്പ്, വാഷ് ബേസിൻ, പൈപ്പ്, ടേപ്പ്, സ്വിച്ച് ബോർഡ് എന്നിവ നശിപ്പിച്ചു. പ്രിൻസിപ്പാൾ ആർ. രഘുവിൻ്റെ പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്.
0 Comments