കാസർകോട്:കർണാടക മദ്യം കടത്തുകയായിരുന്ന ഓട്ടോ മറ്റൊരു ഓട്ടോയിലിടിച്ച് അപകടം. ഡ്രൈവർ അറസ്റ്റിലായി. വിദ്യാനഗർ സ്കൗട്ട് ഭവന് സമീപത്തെ കിരൺ ഡിസൂസയെ 46 യാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാത്രി മധൂർ സ്റ്റേഡിയം കോർണറിന് സമീപത്താണ് അപകടം. കിരൺ ഡിസൂസ ഓടിച്ച ഓട്ടോമറ്റൊരു ഓട്ടോയിലിടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഡിസൂസയുടെ ഓട്ടോയിൽ നിന്നും അറയിൽ സൂക്ഷിച്ച നിലയിൽ 11 പാക്കറ്റ് മദ്യം കണ്ടെത്തി. വിൽപ്പനക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments