Ticker

6/recent/ticker-posts

യുവാവിനെ ആക്രമിച്ച് സ്കൂട്ടിയും മൊബൈൽ ഫോണും കവർച്ച ചെയ്തു 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :യുവാവിനെ ആക്രമിച്ച് സ്കൂട്ടിയും മൊബൈൽ ഫോണും
പേഴ്സും കവർച്ച ചെയ്തതായി പരാതി. 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാത്രി 7 മണിയോടെ ഉദുമ ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം. പാകൃരയിലെ എൻ. ബി. സൈനുൽ ആബിദിൻ്റെ 24 പരാതിയിലാണ് 4 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്. പ്രതികൾ കാറിൽ കയറ്റാൻ ശ്രമിക്കുകയും കുതറി ഓടിയ സമയം പിടികൂടി കഴുത്തിന് പിടിച്ച് കവർച്ച നടത്തിയെന്നാണ് പരാതി. സൈനുൽ ആബിദിന് ജോലി ആവശ്യാർത്ഥം നൽകിയ 500 ഡോളർ തിരികെ നൽകാത്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments