കോഴിക്കോട്: നടക്കാവ് ചക്കോ
രത്തുകുളം ഭാഗത്തുനിന്ന് രാ സലഹരിയുമായി രണ്ടുപേർ പിടിയിൽ.
കണ്ണൂർ സ്വദേശി വാരം നന്ദന ത്തിൽ പി. മണികണ്ഠൻ 46, കാ സർകോട് കാഞ്ഞങ്ങാട് സ്വദേശികള്ളാർ
നെരളാട് ഹൗസിൽ ബിജു മാത്യു 49 എന്നിവരെയാണ് സിറ്റി നാർകോട്ടിക് സെൽ അസി. കമീ ഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ടൗൺ അസി. കമീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വ ത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. കാസർകോട്ടുനിന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കെത്തിച്ച 60 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു. നവംബ റിൽ ഡാൻസാഫിന്റെ 11-ാമത്തെ ലഹരിവേട്ടയാണിത്.
കാസർകോട്ടുനിന്ന് ലഹരി എത്തിച്ച് നഗരത്തിലെ ലോഡുകളിൽ മുറിയെടുത്ത് ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ഇ
വരുടെ രീതി. പിടിയിലായ മണി കണ്ഠൻ റിട്ട. സൈനികൻ എന്ന വ്യാജേനയാണ് പലയിടത്തും മുറി വാടകക്കെടുക്കുന്നത്. കാസർകോട്ടെ ലഹരി മാഫിയ സം ഘത്തിലെ മുഖ്യകണ്ണി യാണ്. പിടിയിലായ ബിജു കാഞ്ഞങ്ങാട്-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ്.
0 Comments