കാഞ്ഞങ്ങാട് :സുഹൃത്തിനെ കൂട്ടാൻ പോയ പ്രവാസിയായ ഭർത്താവിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു. പിലിക്കോട് കാലിക്കടവ് പരത്തിച്ചാലിലെ പി.കെ. ഷാഹന വാസിനെ 42 യാണ് കാണാതായത്. 4 ന് 9 മണിക്ക് പരുത്തിച്ചാലിലെ വീട്ടിൽ നിന്നും പോയതാണ്. പണവുമായി വരുന്ന സുഹൃത്തിനെ കൂട്ടി വരാമെന്ന് പറഞ്ഞ് പോയ ശേഷം കാണാതായെന്നാണ് പരാതി. ഗൾഫിൽ നിന്നും അവധിക്കെത്തിയ യുവാവ് തിരിച്ച് പോകാനിരിക്കെയാണ് കാണാതായത്. ഭാര്യ മുബീനയുടെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്.
0 Comments