കാസർകോട്:
പർദ്ദ ധരിച്ച നിലയിൽ നാട്ടുകാർ പിടികൂടിയ അന്യ സംസ്ഥാന തൊഴിലാളിക്കെതിരെ പൊലീസ് കേസടുത്തു. 'വെസ്റ്റ് ബംഗാൾ നദിയസ്വദേശിനസീബുല്ലിനെ 30 തിരെയാണ് കേസ്. ഇന്നലെ കുമ്പളയിൽ നിന്നു മാണ് സ്ത്രീ വേഷത്തിൽ പർദ്ദ ധരിച്ച് സഞ്ചരിക്കുകയായിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പ്രതിക്ക് സ്ത്രീകളെ ഉപദ്രവിക്കലോ മോഷണമോ ലക്ഷ്യമുണ്ടായിരുന്നില്ലെന്ന് പൊലീ ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, ഉത്തര മലബാറിനോട് പറഞ്ഞു. പണപ്പിരിവിന്
വേണ്ടിയാണ് പർദ്ദ ധരിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്ത്രീ വേഷത്തിൽ വീടുകളിലെത്തിയാൽ കൂടുതൽ പണം ലഭിക്കുന്നതിനാലാണ് പർദ്ദ ധരിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
0 Comments