നീലേശ്വരം :പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉത്തര മലബാർ ജലോത്സവം നാളത്തേക്ക് മാറ്റി. നാളെ രാവിലെ 9 മണിക്ക് ജലോത്സവം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ന് ഉച്ചക്ക് 1.30 ന് അച്ചാംതുരുത്തിയിൽ പരിപാടി ആരംഭിച്ചിരുന്നു. 15 പേരുടെ തുഴച്ചിൽ പൂർത്തിയായിരുന്നു. 15 പേർ അടങ്ങുന്ന വനിതകളുടെ മൽസരവും പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് കാലാവസ്ഥ മാറിയത്. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായി. 25 പേരുടെയടക്കമുള്ള പരിപാടി നടത്താനായില്ല.
0 Comments