കാഞ്ഞങ്ങാട് :യുവതി അറിയാതെ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ഒത്താശ ചെയ്തു കൊടുത്ത മാനേജർ,ഭർത്താവ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ചെറുവത്തൂർ തുരുത്തി ചീക്കോത്ത് സിത്താരയുടെ പരാതിയിൽ ഭർത്താവ് കല്ലിങ്കാൽ തൊട്ടിയിലെ ടി. എസ്. ഷഫീഖ് 44 കേരള ബാങ്ക് മഡിയൻ ശാഖാ മാനേജർ എന്നിവർക്കെതിരെയാണ് കേസ്.പരാതിക്കാരിക്ക് നഗരത്തിലെ കെട്ടിടത്തിൽ നിന്നും വാടക ഇനത്തിൽ ലഭിക്കാനുള്ള 9 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് പിൻവലിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.വിവാഹ സമയത്ത് സിത്താരയ്ക്ക് ലഭിച്ച 288 പവൻ സ്വർണവും 28890000 രൂപയും 50 ശതമാനം ഷെയർ ലഭിക്കേണ്ട നഗരത്തിലുള്ള വസ്തുവിൽ നിക്ഷേപിച്ച് സിത്താരയ്ക്ക് 25 ശതമാനം ഷെയർ മാത്രം രജിസ്റ്റർ ചെയ്തു വഞ്ചിച്ചതായും പരാതിയിലുണ്ട്.
0 Comments