വെളിച്ചത്തിൽ.
കാസർകോട് ജില്ലാ ആം റെസ് ലിംഗ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഉദുമയിൽ നടന്ന ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ആണ്
ഫോൺ വെളിച്ചത്തിൽ നടത്തിയതെന്നാണ് പരാതി ഉയർന്നത്.
ഇന്ന്
വൈകി ഉച്ചക്ക് ശേഷം ഉദുമ കമ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി.
കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
മൽസരം ആരംഭിച്ചത് മുതൽ ഇടക്കിടെ കറൻ്റ് പോകുകയും വന്നും
കൊണ്ടിരുന്നു. രാത്രി 8 മണി
യോടെയാണ് മൽസരം കഴിഞ്ഞത്. ഇരുട്ടിലായതോടെ കാണികൾ
മൊബൈൽ ഫോൺ വെളിച്ചം കാട്ടിയാണ് മൽസരം തുടർന്നത്. ഇതിനിടയിൽ കെട്ടിടത്തിൻ്റെ സീലിംഗ് അടർന്നു വീണു. കുട്ടികൾ ഉൾപെടെ ഇരുന്ന ഭാഗത്താണ് വീണതെങ്കിലും അപകടം ഒഴിവായി. ജില്ലാ പരിപാടിയായിട്ടും മുൻകരുതലുണ്ടായില്ലെന്നാണ് ആക്ഷേപം.
അസോസിയേഷൻ ജില്ല പ്രസിഡൻ്റ് പ്രീയേഷ് മീത്തൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ലക്ഷ്മി, അംഗങ്ങളായ വി .കെ . അശോകൻ, ചന്ദ്രൻ നാലാംവാതുക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് എ വി ഹരിഹരസുതൻ, വ്യാപാരി വ്യവസായ സമിതി ഉദുമ ഏരിയ വൈസ് പ്രസിഡൻ്റ് ദിവാകരൻ ആറാട്ടുകടവ്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഒബ്സെർവറുമായ ടി വി കൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിലംഗം ഫാറൂഖ് കാസ്മി, മൗണ്ടനിയറിങ്ങ് അസോസിയേഷൻ പ്രസിഡൻ്റ് സതീഷൻ നമ്പ്യാർ, കെ, സൈക്ലിംഗ് അസോസിയേഷൻ ജില്ലാ ട്രഷറർ മുരളി പളളം വൈസ് പ്രസിഡൻ്റ് മൂസാ പാലക്കുന്ന് എന്നിവർ സംസാരിച്ചു. ആം റെസ്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പള്ളം നാരായണൻ സ്വാഗതവും പി പി ശ്രീധരൻ നന്ദിയും പറഞ്ഞു. പുരുഷന്മാർക്കും വനിതകൾക്കുമായി സബ്ബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിൽ വിവിധ കാറ്റഗറികളിലായിരുന്നു മത്സരം. നാഷണൽ റഫറിമാരായ വി ടി സമീർ, ഫൈസൽ, പ്രിയ എന്നിവർ മത്സരം നിയന്ത്രിച്ചു.
വിജയകൾക്ക് ബേക്കൽ
0 Comments