കാഞ്ഞങ്ങാട് :ടെമ്പോ ഡ്രൈവറെ
ആൾതാമസമില്ലാത്ത പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.30 മണിയോടെയാണ് കണ്ടത്. കാലിക്കടവ് സ്റ്റാൻഡിലെ ഡ്രൈവർ കരിവെള്ളൂർ ആണൂർ ഈസ്റ്റിലെ അമ്പൂഞ്ഞിയുടെ മകൻ പി. രാമചന്ദ്രൻ 54 ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ന് ശേഷമാണ് സംഭവം എന്ന് കരുതുന്നു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments