Ticker

6/recent/ticker-posts

മടിക്കൈയിൽ കാട്ടുപന്നിയുടെ പരാക്രമം വാഴത്തോട്ടം പാടെ നശിപ്പിച്ചു

കാഞ്ഞങ്ങാട്:മടിക്കൈയിൽകാട്ടുപന്നിയുടെ പരാക്രമത്തിൽ വാഴത്തോട്ടം പാടെ നശിച്ചു. കക്കാട്ട് കിഴക്കേ മൂല രാജുവിന്റെ 60 നേന്ത്രവാഴകൾ ആണ് പന്നി കൂട്ടം നശിപ്പിച്ചത്. 500 വാഴ കൃഷിയാണ് ഉള്ളത്. ഇതിൽ 60 എണ്ണവും കുത്തി മറിച്ചിട്ട് നശിപ്പിച്ച നിലയിലാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കൃഷിക്ക് ചുറ്റും വേലി സ്ഥാപിച്ചിരുന്നെങ്കിലും ഇത് മറിച്ചിട്ടാണ് അകത്ത് കടന്നത്. 30 വർഷത്തോളമായി രാജു വാഴ കൃഷി നടത്തുന്നു. കാട്ടുപന്നികളുടെ പരാക്രമം മൂലം കർഷകൻ്റെ മാസങ്ങളുടെ അധ്യാനം കൂടിയാണ് വിഫലമായത്. കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകൻ്റെ ആവശ്യം.
Reactions

Post a Comment

0 Comments