Ticker

6/recent/ticker-posts

രണ്ട് വീടുകൾക്ക് ഇടിമിന്നലേറ്റു തെങ്ങ് രണ്ടായി പിളർന്നു

നീലേശ്വരം :പെരിയങ്ങാനത്തെ ഓലക്കര കൃഷ്ണൻ നായരുടെ വീടിന് ഇടിമിന്നലേറ്റ് കാര്യമായ നാശനഷ്ടം സംഭവിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും  വയറിംഗും നശിച്ചുപോയി. കോൺഗ്രീറ്റ് സ്ലാബുകൾ ഇളകിത്തെറിച്ചിട്ടുണ്ട്. സമീപത്തെ തെങ്ങ് രണ്ടായി പിളർന്നു . ഒരു പ്ലാവും നശിച്ചിട്ടുണ്ട്.   അയൽവാസിയായ മേപ്പുറത്ത് ഏലിയാമ്മയുടെ വീടിനും ഇടിമിന്നലേറ്റു. ചുമരിന്  കേടുപാടുണ്ടായിട്ടുണ്ട്. ഇന്ന് വൈകീട്ടുണ്ടായ ഇടിമിന്നലിലാണ് നാശനഷ്ടം.
Reactions

Post a Comment

0 Comments