Ticker

6/recent/ticker-posts

പുഞ്ചാവിയിൽ ഇടിമിന്നലേറ്റ് തെങ്ങുകൾക്ക് തീ പിടിച്ച് ആളി പടർന്നു

കാഞ്ഞങ്ങാട് : ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു. പുഞ്ചാവി ഗല്ലി യിൽ ഇന്ന് സന്ധ്യക്കാണ് അപകടം. എൻ.പി . അബൂബക്കർ ഹാജിയുടെപറമ്പിലെ തെങ്ങുകൾക്കാണ് ഇടി വീണത്. തെങ്ങിൻ്റെ മുകളിൽ നിന്നും തീ ആളിപടർന്നു. പൈപ്പ് ഉപയോഗിച്ച് നാട്ടുകാർ ഏറെ പണിപ്പെട്ട് തീയണച്ചു. പറമ്പിലെ പുല്ലുകൾക്കും തീപിടിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകീട്ട് മുതൽ ശക്തമായ ഇടിമിന്നലനുഭവപ്പെട്ടു.

Reactions

Post a Comment

0 Comments