മോട്ടോർബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കരുണൻ 37, വിദ്യാനഗർ സ്റ്റേഷനിലെ സുമേഷ്, കാസർകോട് എ.ആർ. ക്യാമ്പിലെഷിജു എന്നിവർക്കാണ് പരിക്കേറ്റത്. കരുണനെ ഗുരുതര നിലയിൽ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ട ലേറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചു. പല്ലുകളും തകർന്നു. മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ചെറുവത്തൂരിലാണ് അപകടം. ഇന്നലെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ രാത്രി കാല ഡ്യൂട്ടിയിലുണ്ടായിരുന്ന കരുണൻഡ്യൂട്ടി കഴിഞ്ഞ് തങ്കയത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചെറുവത്തൂരിൽ ട്രെയിനിറങ്ങിയ ശേഷം സുമേഷൻ്റെ ബൈക്കിൽ കയറി ബസ് സ്റ്റാൻ്റ് ഭാഗത്തേക്ക് വരവെ എതിരെ വരികയായിരുന്ന ഷിജുവിൻ്റെ ബൈക്കിൻ്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
0 Comments