കാഞ്ഞങ്ങാട് :
യുവതി സംസാരിച്ചതിനെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഒരാള പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കോട്ടയിലാണ് സംഭവം. പുഞ്ചാവിയിൽ താമസിക്കുന്ന യുവാവും തോയമ്മൽ സ്വദേശിയും തമ്മിലാണ് ഇന്ന് വൈകിട്ട് സംഘർഷമുണ്ടായത്. പുഞ്ചാവി സ്വദേശിയുടെ ഭാര്യ തോയമ്മൽ സ്വദേശിയുമായി സംസാരിച്ചതിനെ ചൊല്ലിയായിരുന്നു പ്രശ്നം. വിവരമറിഞ്ഞെത്തിയ പൊലീസാണ് 34 കാരനെ അറസ്റ്റ് ചെയ്തത്.
0 Comments