Ticker

6/recent/ticker-posts

അമ്മ മരിച്ചതറിയാതെ മകൻ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : അമ്മ മരിച്ച് മണിക്കൂറിനുള്ളിൽ മകൻ തൂങ്ങി മരിച്ച നിലയിൽ. പുല്ലൂർ കൊടവലം പടാം കോട് ഇല്ലത്തും കടവ് പരേതനായ നെട്ടൂർ കുഞ്ഞമ്പു നായരുടെ ഭാര്യ ചെറക്കര നാരായണി 90 മരിച്ചതിന് പിന്നാലെയാണ് ഇളയ മകൻ സി.കുഞ്ഞിക്കണ്ണനെ 60 കാഞ്ഞങ്ങാട് ടൗണിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നാരായണി അമ്മയെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം നാരായണിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർ ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് പോയി. പിന്നാലെ വീട്ടിൽ വെച്ച് മരിച്ചു. അമ്മയെ വീട്ടിലാക്കിയ ശേഷം പെട്രോൾ വാങ്ങി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ കുഞ്ഞിക്കണ്ണനെ നോർത്ത് കോട്ടച്ചേരിയിൽ നിന്നും കിഴക്കും കരഭാഗത്തേക്കുള്ളതുളുച്ചേരി റോഡരികിലെ മരത്തിൽ വൈകീട്ട് 4.30 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. തൊട്ടടുത്ത ഐഷാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.അമ്മ മരിച്ചത് കുഞ്ഞിക്കണ്ണൻ അറിഞ്ഞിരുന്നില്ല. അമ്മയുടെ രോഗത്തിൽ മനംനൊന്ത് ജീവനൊടുക്കിയതായാണ് കരുതുന്നത്. അവിവാഹിതനാണ്. നാരായണി അമ്മയുടെ മറ്റ് മക്കൾ: നാരായണൻ, മാധവൻ, സാവിത്രി, ലക്ഷ്മി.
Reactions

Post a Comment

0 Comments