കാഞ്ഞങ്ങാട് :
സംശയ സാഹചര്യത്തിൽ രണ്ട് തമിഴ്നാട് സ്വദേശികളെ ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പൊലീസ്അറസ്റ്റ് ചെയ്തു. വില്ലു പുരം കള്ളക്കുറുശ്ശി സ്വദേശികളായ അയ്യാവു അറുമുഗം 47,ജയബാൽ അണ്ണാമലൈ 32 എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 10.30 ന് ചെറുവത്തൂരിൽ കിഴക്ക് വശത്തുള്ള ബസ് വെയിറ്റിംഗിന് പിറക് വശത്താണ് ഇരുവരെയും കണ്ടത്. പൊലീസിനെ കണ്ട് മാറി പോകാൻ ശ്രമിച്ച ഇരു വരെയും കസ്റ്റഡിയിലെടുത്ത് ചന്തേര പൊലീസ് കേസെടുക്കുകയായിരുന്നു. എസ്. ഐ കെ.പി.സതീഷ് ആണ് അറസ്റ്റ് ചെയ്തത്.
0 Comments