Ticker

6/recent/ticker-posts

കാറിൽ നിന്നും മയക്ക് മരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കാസർകോട്:കാറിൽ നിന്നും മയക്ക്മരുന്നുമായിരണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഡ്ലു
ഇസ്സത്ത് നഗറിലെ ടി.കബീർ 37,
കെ.ബി. അഹമ്മദ് അനീസ് 37 എന്നിവരാണ് പിടിയിലായത്.
 ഗണേഷ് നഗറിലെ ആളൊഴിഞ്ഞ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൻ്റെ മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ എസ്.ഐ പ്രദീഷ് കുമാറിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരവെ മുൻ സീറ്റിൽ ഇരുന്ന പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു. പ്രതിയെ  സാഹസികമായി പിടികൂടി.കാറിൻ്റെ ഡാഷ് ബോർഡിൽ നിന്നും 1.24 ഗ്രാം എം.ഡി.എം എ അടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റ് 
പൊലീസ് കണ്ടെടുത്തു.
Reactions

Post a Comment

0 Comments