കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് പൊലീസ് എയ്ഡ് പോസ്റ്റിൽ സീലിംഗ് പൊട്ടി വീണു പൊലീസുകാരും യാത്രക്കാരും അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം. പഴയ ബസ് സ്റ്റാൻ്റിന് മുൻവശമുള്ള പൊലീസ് എയ്ഡ് പോസ്റ്റിൻ്റെ വരാന്തയിലെ കോൺഗ്രീറ്റ് കട്ടകളാണ് ഇളകി വീണത്. 4 പൊലീസുകാർ ഇവിടെ നിന്നും ഭക്ഷണം കഴിക്കാൻ പുറത്തേക്ക് ഇറങ്ങിയ ഉടനെയാണ് അപകടം. സ്ത്രീകളും കുട്ടികളും സമീപത്തുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
0 Comments