കാഞ്ഞങ്ങാട് സിപിഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം 3 4 തിയതികളിൽ പുല്ലൂരിൽ നടക്കും. ഇതിനു മുന്നോടിയായുള്ള കൊടി, കൊടിമര ജാഥകൾ സമ്മേളന നാഗരിയിൽ എത്തി. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക സുരേന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും ജാഥ ലീഡർ വി. വി. പ്രസന്നകുമാരിക്ക് കെ. രാജ്മോഹനും കൊടിമരം ഔഫ് അബ്ദുൽ റഹ്മാൻ നഗറിൽ നിന്നും ജാഥ ലീഡർ മൂലകണ്ടം പ്രഭാകരന് പി. കെ. നിഷാന്തും പ്രതിനിധി സമ്മേളന നാഗരിയിലേക്കുള്ള കൊടിമരം ഉദയം കുന്ന് പ്രഭാകരൻ സ്മൃതി മണ്ഡപത്തിൽ നിന്നും ജാഥ ലീഡർ എം. രാഘവന് സി. പ്രഭാകരനും , കൊടി കല്ലുവാരമ്പത്തു അപ്പ കുഞ്ഞി സ്മൃതി മണ്ഡപത്തിൽ നിന്നും ജാഥ ലീഡർ എം. പൊക്ലന് പി. അപ്പുകുട്ടനും വിവിധ കേന്ദ്രങ്ങളിൽ നിന്നും കൈമാറി ബാന്റ് മേളത്തിന്റെയും വോളന്റിയർ മാരുടെയും അത്ലറ്റുകളുടെയും പാർട്ടി പ്രവർത്തകരുടെയും പങ്കാളിത്തത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. സമ്മേളന നഗരിയിൽ എത്തി. പൊതുസമ്മേളന നഗരിയായ തട്ടുമ്മലിൽ സംഘടക സമിതി ചെയർമാൻ ടി. വി. കരിയൻ പതാക ഉയർത്തി. 3ന് പുല്ലൂരിൽ നടക്കുന്ന പ്രധിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഏരിയയിലെ 14 ലോക്കലുകളിൽ നിന്ന് 143 പ്രതിനിധികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. 4ാം തീയതി സമ്മേളനത്തിന് സമാപനം കുറിച്ച് പൊതുസമ്മേളനം തട്ടുമ്മലിൽ നടക്കും.
0 Comments