Ticker

6/recent/ticker-posts

പള്ളിയിൽ പോകുന്നതിനിടെ കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു

കാസർകോട്:പള്ളിയിൽ പോവുകയായിരുന്ന കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു. ചെങ്കള തായലങ്ങാടി സന്തോഷ് നഗറിലെ മുഹമ്മദിൻ്റെ മകൻ എസ്. അബ്ദുള്ള 63യാണ് മരിച്ചത്. 
വൈകീട്ടാണ് അപകടം. പള്ളിയിലേക്ക് നടന്ന് പോകവെ സന്തോഷ് നഗറിലാണ് അപകടം. നാലാം മൈൽ ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാതിയോടെ മരിച്ചു. കാസർകോട് ബാഗ് കടയിലെ ജിവനക്കാരനായിരുന്നു. കാർ ഡ്രൈവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments