Ticker

6/recent/ticker-posts

പള്ളിക്കരയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ആറങ്ങാടി സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് :പള്ളിക്കരയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ആറങ്ങാടി സ്വദേശിയായ വയോധികൻ മരിച്ചു. ആറങ്ങാടി പള്ളിക്ക് സമീപത്തെ ഇബ്രാഹീം മുസ്ലിയാരുടെ മകൻ സി.എച്ച്. അബൂബക്കർ 76 ആണ് മരിച്ചത്. കഴിഞ്ഞ 19 ന് രാത്രി 8.45 ന് പള്ളിക്കര മേൽപ്പാലത്തിന് സമീപമാണ് അപകടം. പള്ളിക്കരയിലെ മരമില്ലിൽ സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്നു. മില്ലിൽ നിന്നും ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് നടന്നു പോകവെയാണ് ബസ് തട്ടിയത്. കാഞ്ഞങ്ങാട് നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയാണ് തട്ടിയത്. ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഉച്ചക്ക് ശേഷം ആറങ്ങാടി പള്ളിയിൽ ഖബറടക്കം. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു. ആറങ്ങാടിയിലെ റുഖിയ സഹോദരി.
Reactions

Post a Comment

0 Comments