കാഞ്ഞങ്ങാട് : ദേശീയ പാതയിൽ ഐങ്ങോത്ത് സ്വകാര്യ ബസിന് പിറകിൽ ഓട്ടോയിടിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. അലാമിപ്പള്ളി സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ തോയമ്മൽ സ്വദേശി ദിവാകരനാണ് 52 പരിക്കേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ് ജില്ലാ ശുപത്രിയിലും ഇവിടെ നിന്നും മംഗലാപുരം ആശുപത്രിയിലേക്കും കൊണ്ട് പോയി. ഇന്ന് ഉച്ചക്കാണ് അപകടം. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന് പിന്നിൽ ഓട്ടോ ഇടിക്കുകയായിരുന്നു.
0 Comments