കാഞ്ഞങ്ങാട് : രണ്ട് കോടി രൂപ വായ്പയെടുത്ത് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ പി.ഡബ്ളി. യു.ഡി കോൺട്രാക്ടർക്കും വനിത പി. ഡബ്ളി. യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയർക്കുമെതിരെ പൊലീസ് കേസെടുത്തു. കളനാട്ടെ കല്ലട്രകെ.എ. അബ്ദുൾ ഖാദറിൻ്റെ 67 പരാതിയിൽ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്. കോൺട്രാക്ടർ ചെങ്കള കനിയടുക്കത്തെ കെ.എ. കലന്തർ ഷാ 40, കോഴിക്കോട് പി.ഡബ്ളി. യു.ഡിഎൻ .എച്ച് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.എസ്.സിന്ദു വിനുമെതിരെയാണ് കേസ്. 2015 മാർച്ച് മാസം സൂപ്രണ്ടിംഗ് എഞ്ചിനീയറുമായി ഗൂഡാലോചന നടത്തി സുൽത്താൻ, ബത്തേരി മീനങ്ങാടി എന്നീ പട്ടണത്തിലെ ഡ്രൈനേജ്, ഫൂട് പാത്ത് എന്നിവ നവീകരിക്കുന്നതിനുള്ള കോൺട്രാക്ട് ആവശ്യത്തിന് കേരള ഫൈനാൻസ് കോർപ്പറേഷനിൽ നിന്നും രണ്ട് കോടി രൂപ ലോൺ എടുക്കുവാനായി പരാതിക്കാരൻ്റെ കളനാട്ടുള്ള 1.86 ഏക്കർ സ്ഥലം പണയപ്പെടുത്തിയെന്നാണ് പരാതി. പണി പൂർത്തിയായ ശേഷം പണം ബാങ്കിലടക്കാതെ ചതി ചെയ്തെന്നാണ് കേസ്. വായ്പ തുക ബാങ്കിൽ നേരിട്ട് അടക്കാതെ സൂപ്രണ്ട് , കോൺട്രാക്ടർക്ക് നൽകിയെന്നും, കോൺട്രാക്ടർ ബാങ്കിലടച്ചില്ലെന്നു മാണ് പരാതി. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് കേസ്'
0 Comments