കാഞ്ഞങ്ങാട് :17 വയസുകാരിയെ വീടിൻ്റെ ജനാല കമ്പിയിൽ ഷാൾ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഈയ്യക്കാടിലെ സീമയുടെ മകൾ മീര കല്ലത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ വീടിൻ്റെ ഹാളിൽ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ഏതോ മാനസിക വിഷമത്തിൽ ജീവനൊടുക്കിയതായാണ് പറയുന്നത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments