കാഞ്ഞങ്ങാട്:വയോധികനെ സംശയ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ചുള്ളിക്കര വെള്ളരിക്കുണ്ട് തൂങ്ങലിലെ കണ്ണനെ 60 യാണ് ജോലി ചെയ്യുന്ന വീട്ടിലെ അടുക്കളയിലെ ഏണിപ്പടിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്.അടുത്തടുത്ത പ്രദേശത്താണ് രണ്ടു വീടുകളും. രണ്ടുദിവസം മുമ്പാണ് കണ്ണൻ വീട്ടിൽ നിന്നും പോയത്.തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചു പോയപ്പോഴാണ് മരിച്ചവരം അറിയുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഈ വീട്ടിൽ ഒരാൾ മാത്രമാണ് താമസമുള്ളത്. കാലിൽ മുറിവുള്ളതായി ബന്ധുക്കൾ പറഞ്ഞു. മരിച്ച വിവരം
വൈകിയാണറിഞ്ഞതെന്നും വീട്ടിലേക്ക് പോയപ്പോഴാണ് അറിഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു. മകൻ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ
തുടർന്ന് രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ
പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപതിയിലേക്ക് മാറ്റി. പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തും.
വെളുത്തന്റെ മകനാണ്. ഭാര്യ: ജാനകി.മക്കൾ: പ്രസീന, പ്രദീപ്, പ്രതീഷ്, പ്രീത. മരുമക്കൾ: രമേശൻ ലക്ഷ്മി.
0 Comments