കാഞ്ഞങ്ങാട് :ഇടിച്ച കാറിനടിയിൽ കുടുങ്ങി വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അമ്പലത്തറ പൂതംങ്ങാനത്ത് ഇന്ന് ഉച്ചക്കാണ് പരിക്കേറ്റത്. പനക്കാലിലെ ഗംഗാധരന്നാണ് 65 പരിക്കേറ്റത്. പറക്കളായി ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിച്ച് ഇട്ട യുടെ താഴേക്ക് മറിയുകയായിരുന്നു. ഗംഗാധരനും ഇട്ട യുടെ താഴേക്ക് വീണ് കാറിനടിയിൽ കുടുങ്ങി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ഇതിനിടയിൽ നാട്ടുകാർ കാർ പൊക്കി ഗംഗാധരനെ പുറത്തെടുത്തു. ആശുപതിയിലേക്ക് മാറ്റി.
0 Comments