Ticker

6/recent/ticker-posts

പാളം മുറിച്ചു കടക്കാതെ പിന്നെ എങ്ങനെ സ്കൂളിലെത്തും, കരുണ കാണിക്കുമോ ഈ കുട്ടികളോടെങ്കിലും

കാഞ്ഞങ്ങാട്: നിത്യവും ജീവൻ പണയപ്പെടുത്തി പാളം മുറിച്ച് കടക്കുകയാണ് കുട്ടികൾ. മക്കൾ സ്കൂളിൽ പോയി തിരിച്ച് വരുന്നത് വരെ രക്ഷിതാക്കളുടെ മനസിൽ ആശങ്കയാണ്. റെയിൽ മേൽപ്പാലത്തിനായി വർഷങ്ങളായുള്ള നാട്ടുകാരുടെ മുറവിളി ചെവിക്കൊള്ളാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. അജാനൂർ പഞ്ചായത്തിലെ മാണിക്കോത്ത്, കൊളവയൽ പ്രദേശത്തുകാരുടെ ആവശ്യമാണ് നിരാകരിക്കുന്നത്. തീരദേശത്തടക്കം താമസിക്കുന്ന ജനങ്ങൾ മേൽപ്പാലമില്ലാത്തതിനാൽ അനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാനാവില്ല. കൊളവയലിൽ നിന്ന് മാണിക്കോത്തേക്ക് യാത്ര ചെയ്ത‌് എത്തണമെങ്കിൽ റെയിൽപാളം മുറിച്ചു കടക്കണം. മാണിക്കോത്ത് ഗവ. യു.പി. സ്ക്കൂൾ, കാ ഞ്ഞങ്ങാട്, കാസർകോട് ഭാഗത്തേക്കും സ്കൂളുകളിലെത്താൻ കുട്ടികൾ റെയിൽപാളം മുറിച്ചാണ് പോകുന്നത്. മുതിർന്നവർക്കും മറ്റ് മാർഗമില്ല. മാണിക്കോത്ത് ജംഗ്ഷനിൽ റെയിൽ മേൽപ്പാലം നിർമ്മിക്ക ണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരത്തിലേക്കും അജാനൂർ വില്ലേജ് ഓഫീസ്, അജാനൂർ പഞ്ചായത്ത് ഓഫീസ്, വെള്ളിക്കോത്ത് സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കിലും പാളം മുറിച്ചു കടക്കണം. അപകട സാധ്യതയെത്തുടർന്ന് ഭയത്തോടെയാണ് വിദ്യാർത്ഥികളുൾപ്പെടെയു ള്ളവർ ഈ പാളം മുറിച്ചു കടക്കുന്നത്. പ്രത്യേകിച്ച് നിരവധി അപകടങ്ങൾ ഇതിനകം സംഭവിച്ച സാ ഹചര്യത്തിൽ. പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ നിരവധി പേർ ട്രെയിൻ തട്ടി മരണപ്പെട്ട സംഭവമുണ്ട്. വിദ്യാർത്ഥികളുൾപ്പെടെ യുള്ള കാൽനടയാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. നിത്യവും നൂറ് കണക്കിന് യാത്രക്കാരാണ് ഈ റെയിൽപ്പാളം മുറിച്ചു കടക്കുന്നത്. നിർഭയമായി യാത്ര ത്ര ചെയ്യുന്നതിന് ഇവിടെ മേൽപ്പാലമോ, ഫൂട്ട് ഓവർ ബ്രിഡ്ജ് പണിയണമെന്ന് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ചെവിക്കൊള്ളാൻ അധികൃതർ തയ്യാറല്ല. മാണിക്കോത്ത് ഇആർഎം ആർട്സ് ആന്റ് സ്പോർട്‌സ് ക്ലബ്ബ് പ്രതിഷേധവുമായി രംഗത്തിറങ്ങി. മാണിക്കോത്ത്, കൊള വയൽ നിവാസികളുടെ യാത്രാ ദുരിതത്തിന് പരി ഹാരം കാണാൻ അടിയ ന്തിരമായി മേൽപ്പാലമോ, ഫൂട്ട് ഓവർ ബ്രിഡ്‌ജോ നിർമ്മിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് ക്ലബ്നൽ കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Reactions

Post a Comment

0 Comments