Ticker

6/recent/ticker-posts

യുവാവ് റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 2.30 മണിയോടെയാണ് വീടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിക്കോൽ നെല്ലിത്താ വിലെ ബാലകൃഷ്ണൻ്റെ മകൻ ടി. സതീശൻ 42 ആണ് മരിച്ചത്. റബർ തോട്ടത്തിലെ റബർ മരത്തിൽ തൂങ്ങിയത് കണ്ട് നാട്ടുകാർ ഉടൻ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്ന് ഉച്ചക്ക് 2.20ന് ശേഷമാണ് യുവാവിനെ കാണാതായത്. ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments