രൂപകളിസ്ഥലത്ത് നിന്നും പൊലീസ് പിടിച്ചെടുത്തു. കിദൂർ വയലിൽചൂതാട്ടത്തിലേർപ്പെട്ടവരെ കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്. പൊലീസ് ജീപ്പ് അൽപ്പം അകലെ നിർത്തിയിട്ട ശേഷം ഇൻസ്പെക്ടറും സംഘവും നടന്ന് സ്ഥലത്തെത്തി ചൂതാട്ടക്കാരെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് കളിയിലേർപ്പെട്ടവർ ഓടി രക്ഷപ്പെട്ടു. രണ്ട് പേർ അറസ്റ്റിലായി. ബണ്ട്വാൾ ആം റ്റൂരിലെ അസീസ് 38, കോളിയടുക്കത്തെ ജി. കവിലാൽ 42 എന്നിവരാണ് പിടിയിലായത്. 40 500 രൂപയാണ് പിടിച്ചത്.
0 Comments