കാഞ്ഞങ്ങാട് : മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറയിൽ പുലിയിറങ്ങി. ഇന്ന് രാത്രി 8 മണിയോടെയാണ് പുലിയെ കണ്ടത്. ഇവിടെ നിന്നും ആളുകൾ
നോക്കി നിൽക്കെ
ആടിനെ പുലികടിച്ചു കൊണ്ട് പോയി. ആളുകളുടെ ബഹളം കേട്ട് ആടിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പോയ ശേഷം അൽപ്പം കഴിഞ്ഞ് തിരികെയെത്തിയ പുലി ആടിൻ്റെ ഉരു ഭാഗം കടിച്ചെടുത്ത് കൊണ്ട് പോയി. ആളുകൾ പുലിയെ നേരിൽ കണ്ടു. വലിയ പുലിയാണ്. പുലിയുടെ വീഡിയോ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഓട്ടോക്ക് കുറുകെ പുലി ചാടിയതായും പറയുന്നുണ്ട്.
0 Comments