Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ യുവാവ് എറണാകുളത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സ്വദേശി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു.അജാനൂർ കടപ്പുറം കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ അശോകൻ ഗീതാ ദമ്പതികളുടെ മകൻ അഖിൽ 24 ആണ് മരിച്ചത്.സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ഓട്ടോയിൽ തട്ടി  ഇലക്ട്രിക്ക് പോസ്റ്റിലേക്ക് തെറിച്ചുവീഴുകയായിരുന്നു.  എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ജോലിക്കിടെയാണ് അപകടം. നേരത്തെ
കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിന് പിറക് വശത്തുള്ള ഫാൻസി കടയിൽ ജോലി ചെയ്തിരുന്നു.
സഹോദരി: അശ്വതി.
Reactions

Post a Comment

0 Comments