കാഞ്ഞങ്ങാട് : ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ മരിച്ചു. കള്ളാർ മുണ്ടോട്ടെ മണ്ണൂർ മാത്യുവിൻ്റെ ഭാര്യ ലില്ലി മാത്യു 65 ആണ് മരിച്ചത്. 21ന് ഉച്ചക്ക് വീട്ടിൽ അവശനിലയിൽ കാണുകയായിരുന്നു. കണ്ണൂർ മിംസ് ആശുപതിയിൽ ചികിൽസയിലിരിക്കെ ഇന്ന് മരിച്ചു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മക്കൾ: ഷിജു മാത്യു, മനോജ് മാത്യു, ഷിജിൽ മാത്യു. കള്ളാർ സെൻ്റ് തോമസ് ദേവാലയത്തിൽ വ്യാഴാഴ്ച്ച വൈകീട്ട് സംസ്ക്കാരം നടക്കും.
0 Comments