Ticker

6/recent/ticker-posts

എം.ഡി.എം.എ പിടികൂടിയത് നാലിടത്ത് നിന്നും അറസ്റ്റിൽ മൂന്ന് പേർ മയക്ക് മരുന്ന് കുഴിച്ചിട്ട പ്രതിയെ തിരയുന്നു

കാസർകോട്: ജില്ലയിൽഎം.ഡി.എം.എ പിടികൂടിയത് നാലിടത്ത് നിന്നും മൂന്ന് പേർ പിടിയിലായി. മയക്ക് മരുന്ന് കുഴിച്ചിട്ട പ്രതിയെ പൊലീസ് തിരയുന്നു.
പുതുവത്സരത്തോട് അനുബന്ധിച്ച് ജില്ലയിലെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായി ജില്ലാ 
പൊലിസ് മേധാവി ഡി. ശില്പയുടെ  നിർദ്ദേശ പ്രകാരം ഓപ്പറേഷൻ സേഫ് കാസർകോടിൻ്റെ ഭാഗമായി നടന്നു വരുന്ന പരിശോധനയിലാണ് 21.76 ഗ്രാം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് .
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ഡി വൈ എസ് പി സുനിൽ കുമാറി ൻ്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ അനുബ് കുമാർ , എസ് ഐ രതീഷ് ഗോപി, ഉമേഷ് , സിപിഒ മാരായ സജിത്ത് , വിജിൻ , സന്ദീപ് എന്നിവർ മീഞ്ച  ബജ്ജങ്കല  കൽപ്പണയിൽ നടത്തിയ പരിശോധയിലാണ് എം.ഡി.എം. കണ്ടെത്തിയത് . പ്രതിയെ കുറിച്ച് 
പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
കാസർകോട് ഇൻസ്പെക്ടർ നളിനാക്ഷൻ  , എസ് ഐ പ്രദീഷ് കുമാർ  , സി പി ഒ രാകേഷ് , ഡ്രൈവർ സി പി ഒ ഉണ്ണികൃഷ്ണൻ എന്നിവർ കുട്ലു ആർ.ഡി നഗർ ഉളിയത്തടുക്ക പാറക്കട്ട റോഡ് ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെ  താത്കലിക രജിസ്ട്രേഷൻ നമ്പർ പതിച്ച സ്കൂട്ടറിൽ നിന്നും 30 ഗ്രാം എം.ഡി.എം.എയും 13300 രൂപയും പിടികൂടി.മുളിയാർ മാസ്‌തിക്കുണ്ടിലെ അഷ്റഫ് അഹമ്മദ് അബ്ദുള്ള ഷേഖിനെ 44 അറസ്റ്റ് ചെയ്തു.
സ്കൂട്ടിയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന എം.ഡി.എം. എ യുമായി കല്ലൂരാവി മുറിയനാവിയിലെ ഷാജഹാൻ 41  അറസ്റ്റിലായിരുന്നു. 2.940 ഗ്രാം എം.ഡി.എം.എയുവാവിൽ നിന്നും പൊലീസ് പിടികൂടി. 
അജാനൂർ കൊളവയൽ ഇട്ടമ്മലിലെ പുതിയ പുരയിൽ പി.പി. നിസാമുദ്ദീനെ 35  മഞ്ചേശ്വരം എസ്.ഐ കെ.ജി. രതീഷും സംഘവും ഉച്ചക്ക് അറസ്റ്റ് ചെയ്തിരുന്നു. 72.73 ഗ്രാം എം.ഡി.എം.എ പ്രതിയുടെ കൈയ്യിൽ നിന്നും പൊലീസ് കണ്ടെത്തി. തലപ്പാടിയിൽ നിന്നു മാണ് പിടികൂടിയത്. കാഞ്ഞങ്ങാട്ടേക്ക് കൊണ്ട് വരികയായിരുന്നു എം.ഡി.എം.എ.
Reactions

Post a Comment

0 Comments