കാഞ്ഞങ്ങാട് : ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലുള്ള നഴ്സിംഗ് വിദ്യാർത്ഥിനി പാണത്തൂർ എള്ള് കൊച്ചിയിലെ
ചൈതന്യ കുമാരിയെ സി.പി.എം പനത്തടി ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, എം. വി. കൃഷ്ണൻ അടക്കമുള്ളവർ മംഗലാപുരം ആശുപത്രിയിൽ സന്ദർശിച്ചു. ആരോഗ്യ അവസ്ഥ ഗുരുതരമായി തുടരുന്നുവെന്ന് നേതാക്കൾ അറിയിച്ചു.
നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യശ്രമത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ് എഫ് ഐ. ജില്ലാകമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനി പാണത്തൂരിലെ ചൈതന്യ കുമാരിയാണ് ഹോസ്റ്റലിൽ ആത്മഹത്യശ്രമം നടത്തിയത്. വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഹോസ്റ്റൽ വാർഡൻ, കോളേജ് മാനേജ്മെന്റ് എന്നിവരുമായി ബന്ധപ്പെട്ട ദൂരുഹത നിലനിൽക്കുകയാണ്. നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ , സെക്രട്ടറി കെ. പ്രണവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം നടന്ന
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജനാധിപത്യമഹിളാഅസോസിയേഷൻ ഏരിയാകമ്മറ്റി ആവശ്യപ്പെട്ടു
മൻസൂർഹോസ്പിറ്റലിൽ നഴ്സിംഗ് വിദ്യാ
ർത്ഥിനികൾക്കെതിരെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് മാനേജ്മെൻറും വാഡനും ചേർന്ന് നടത്തുന്നതെന്ന് കുട്ടികൾ പറഞ്ഞതായി നേതാക്കൾ പറഞ്ഞു.ജനാധിപത്യമഹിളാഅസോസിയേഷൻ ജില്ലാകമ്മറ്റി അംഗങ്ങളായ കെ. വി . സുജാത ,ഫൗസിയ ഷരീഫ് ഏരിയാസെക്രട്ടറി സുനുഗംഗാധരൻ,കമ്മറ്റി അംഗങ്ങളായ അഡ്വ. പി . ബിന്ദു തുളസി അജാനൂർ,സരസ മണലിൽ ,ടി. ശോഭ എന്നിവർ കുട്ടികളോട് സംസാരിച്ചു.
0 Comments