Ticker

6/recent/ticker-posts

എസ്.ഐ മദ്യ ലഹരിയിലെന്ന് പൊലീസ് ഇൻസ്പെക്ടറെ വിളിച്ചറിയിച്ച ആൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മദ്യ ലഹരിയിലെന്ന് പൊലീസ് ഇൻസ്പെക്ടർ ഫോണിൽ വിളിച്ച് തെറ്റായ വിവരം അറിയിച്ച ആൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഹോസ്ദുർഗ് സ്റ്റേഷനിലെ എസ്.ഐ വി .മോഹനനെ തിരെയാണ് വ്യാജ വിവരം നൽകിയത്.  രാതി യാണ് സംഭവം. നൈറ്റ് ഓസ്കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർക്ക് ആണ് വിവരം നൽകിയത്. തെറ്റായ വിവരം നൽകി എസ്.ഐയെ അപകീർത്തി പെടുത്തിയതിനും മഞ്ചേശ്വരം ഇൻസ്പെക്ടറുടെ ഡ്യൂട്ടി വഴി തിരിച്ചു വിട്ടതിനുമാണ് കേസ്. 9074612916 നമ്പറിലെ ഫോൺ ഉടമക്കെതിരെയാണ് കേസ്.

Reactions

Post a Comment

0 Comments