Ticker

6/recent/ticker-posts

ഡോളറിൽ ബ്രൗൺ ഷുഗർ കാസർകോട് സ്വദേശിയെ വിമാനത്താവളത്തിൽ തടഞ്ഞു

കാസർകോട്: ഡോളറിൽ ബ്രൗൺ
ഷുഗർ അംശം കണ്ടെത്തിയതി നെതുടർന്ന് വിമാനത്താവളത്തിൽ മൊഗ്രാൽ സ്വദേശിയെ റാസൽഖൈമ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്തു. മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിൽ നിര പരാധിയാണെന്ന് കണ്ട് വിട്ടയച്ചു.
ഫ്രീ വിസയിൽ ദുബൈയിൽ എത്തുന്നവർ ഇന്ത്യൻ രൂപ നൽകി ഡോളറാണ് കൊണ്ടുപോകാറ്. ഇതു വിമാനത്താവളത്തിൽ കാണിക്കുകയും വേണം. ഇങ്ങനെ കൊണ്ടുപോയ ഡോളറി ലെ ഒരു കറൻസിയിലാണ് ബ്രൗ ൺഷുഗർ പൊടിയുടെ അംശം ക ണ്ടെത്തിയത്. ഇത് ഡോളറിൽ മിക്സ് ചെയ്തതാണെന്ന് പരിശോധനാ സ്ക്രീനിൽ കണ്ടെത്തി. വിശദമായ ചോദ്യംചെയ്യലിൽ ഇദ്ദേഹം നി രപരാധിയാണെന്ന് ബോധ്യപ്പെടു കയായിരുന്നു. മൊഗ്രാൽ സ്വദേ
ശി മുംബൈയിൽനിന്നാണ് ഡോളർ വാങ്ങിയത്. സംഭവം ദുബൈ യിലോ ഷാർജയിലോ അബൂദബിയിലോ ആയിരുന്നെങ്കിൽ ശിക്ഷ ലഭിക്കുമായിരുന്നെന്ന്  പറയുന്നു. ഡോളർ കൊണ്ടുവരുന്നവർ ശരിയായി തുടച്ചുവേണം കൊണ്ടുവരാനെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. ദുബൈയിലേക്ക് ഫ്രീ വിസയിൽ പോകു ന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്ക ണമെന്നും പറയുന്നു.

Reactions

Post a Comment

0 Comments