കാഞ്ഞങ്ങാട് :യുവതി ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് തല കീഴായി മറിഞ്ഞു. അപകടത്തിൽ കാർ ഓടിച്ച യുവതിക്കും ഭർത്താവിനും പരിക്കേറ്റു.
പള്ളിക്കരതൊട്ടിയിലെ അഫ്സത്തിൻ്റെ മകൾ ഹസീന 25 ഭർത്താവ് ഫൈസൽ 35 എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്
വൈകീട്ടാണ് അപകടം.
ബേക്കൽ മൗവ്വലിൽ മസ്ജിദിന് മുന്നിൽ നിർത്തിയിട്ട കാറിലിടിച്ച കാർ മലക്കം മറിഞ്ഞ് നിൽക്കുകയായിരുന്നു. നിസാര പരിക്കുകളോടെ ഇരുവരും അൽഭുതകരമായി രക്ഷപെടുകയായിരുന്നു. തൊട്ടിയിലെ വീട്ടിൽ നിന്നും മൗവ്വലിലെ ബന്ധു വീട്ടിലേക്ക്
വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം.
0 Comments