Ticker

6/recent/ticker-posts

നീലേശ്വരത്ത് വൻ തീപിടുത്തം, സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

നീലേശ്വരം :നീലേശ്വരത്ത് വൻ 
തീപിടുത്തം.
സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് തീ പിടുത്തമുണ്ടായത്. ബ്ലോക്ക് ഓഫീസിന് സമീപം ഏക്കർ കണക്കിന് സ്ഥലത്തേക്ക് തീ ആളിപടർന്നു. പാറപ്പുറത്ത് നിന്നും വ്യാപകമായി തീ പടർന്ന് പോവുകയായിരുന്നു. മരങ്ങൾക്ക് ഉൾപെടെ തീ പിടിച്ചു. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സ് എത്തി നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്. വലിയ രീതിയിൽ പുക പടലം ഉയർന്നതോടെ കുട്ടികളുടെ സുരക്ഷ മുൻനിർത്തി തൊട്ടടുത്ത ചിന്മയ  സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു. നാല് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർ വാഹനത്തിന് എത്തി പെടാത്ത സ്ഥലമായതിനാൽ ഏറപണി പെട്ടാണ് ഫയർ ഇവിesക്ക് എത്തിയത്. മാലിന്യത്തിൽ തീയിട്ടതിൽ നിന്നും തീപടർന്നു പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നീലേശ്വരം പൊലീസും സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments