കൊണ്ട് വരികയായിരുന്ന ലക്ഷങ്ങൾ വില വരുന്ന മയക്ക് മരുന്നുമായി രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പെർളയിൽ ആണ് വൻ മയക്കുമരുന്ന് വേട്ട.
83.890 ഗ്രാം എം ഡി എം എ ബദിയടുക്ക പൊലീസ് പിടികൂടി .
വാഹന പരിശോധനക്കിടയിലാണ് പ്രതികൾ പിടിയിലായത്. തായലങ്ങാടി സ്വദേശി അബ്ദുൾ സലാം 29, ചെങ്കള സ്വദേശി മുഹമ്മദ് സലീൽ 41 എന്നിവരാണ് പിടിയിലായത് . ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ നിർദ്ദേശ പ്രകാരം ഡി വൈ എസ് പി സി.കെ. സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ബദിയടുക്ക സബ് ഇൻസ്പെകർ കെ. കെ. നിഖിൽ , എ എസ് ഐ മുഹമ്മദ്, സീനിയർ സിവിൽ ഓഫീസർ ശശികുമാർ , ശെൽവരാജ് എന്നിവർ ചേർന്ന് പെർള ചെക്ക്പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തുന്നിതിനിടെയാണ് പ്രതികൾ പിടിയിലായത്. താൽക്കാലിക റെജിസ്റ്ററേഷൻ നമ്പർ പതിച്ച കാർ പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. വാഹനമുൾപ്പെടെ പരിശോധിച്ചതിലാണ് എം ഡി എം എ കണ്ടെത്തിയത് . ബംഗ്ലൂരുവിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്നതാണ് പിടികൂടിയ മയക്കുമരുന്ന് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
0 Comments