കാഞ്ഞങ്ങാട് :ഇരട്ട കൊലക്കേസിൽ വിധി വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കല്യോട്ട് ശക്തമായ പൊലീസ് ബന്തവസ് ഏർപ്പെടുത്തി. ഇന്ന് വൈകീട്ട് മുതൽ പെരിയ, കല്യോട്ട് ഭാഗത്ത് പൊലീസ് റോന്ത് ചുറ്റുന്നു. വിവിധ സ്റ്റേഷനുകളിൽ നിന്നും പ്രദേശത്തേക്ക് കൂടുതൽ പൊലീസിനെ എത്തിച്ചു. രാതി മുഴുവൻ പ്രദേശങ്ങളിൽ പൊലീസ് സാന്നിധ്യമുണ്ട്. വിധി പ്രസ്താവിക്കുന്ന നാളെ രാവിലെ മുതൽ കൂടുതൽ പൊലീസെത്തും. സോഷ്യൽ മീഡിയയിലും പൊലീസ് നിരീക്ഷണം ശക്തമാണ്.
0 Comments