Ticker

6/recent/ticker-posts

ആദ്യമായി സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മൽസരിച്ച് ആറിനങ്ങളിലും ഒന്നാം സ്ഥാനം നേടി, അഭിമാനമായി മഹിപാൽ

കാഞ്ഞങ്ങാട് :63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായി മത്സരത്തിനെത്തി മൽസരിച്ച ആറ് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കാഞ്ഞങ്ങാടിന് അഭിമാന താരമായിരിക്കുകയാണ് മഹിപാൽ.  ദുർഗ ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മഹിപാൽ.  ആദ്യ ദിനത്തിൽ മത്സരിച്ച  അഷ്ടപതിയിലും ലളിതഗാനത്തിലും  കൊച്ചു കലാകാരൻ എഗ്രേഡ് സ്വന്തമാക്കി കാണിക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ കഥകളി സംഗീതം, ഗാനലാപനം, ഗ്രൂപ്പ്‌ ഇനങ്ങളായ ഉറുദു സംഘഗാനം, ദേശഭക്തിഗാനം എന്നിവയിലും എ
ഗ്രേഡ് നേടി. മൽസരിച്ച ആറിനങ്ങളിൽ ഒന്ന് പോലും വിട്ടുകൊടുക്കാതെ വിജയ
ക്കൊടി പാറിച്ചു . ചെറുപ്പത്തിൽ തന്നെ സംഗീതത്തെ നെഞ്ചിലേറ്റിയ മഹിപാൽ നിരവധി സമ്മാനങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്.പ്രമുഖ ടിവി റിയാലിറ്റി ഷോയിൽ അവസാന ഘട്ടം വരെ മത്സരിച്ചു ജനശ്രദ്ധ നേടി.  നിരവധി സ്റ്റേജ് പരിപാടികളിൽ  പങ്കെടുത്തു. കാഞ്ഞങ്ങാട് സൗത്തിലെ
മെഡിക്കൽ റപ്രെസെന്റ് ദിവാകരൻ- അധ്യാപികയും തീയേറ്റർ ആർട്ടിസ്റ്റുമായ സൗമ്യ ദമ്പതി കളുടെ മകനാണ്. സഹോദരൻ ദീപക് ദിവാകർ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. അഷ്ടപതിയും,കഥകളി സംഗീതവും കലാമണ്ഡലം അജിത് കുമാറിന്റെ യും ലളിതഗാനം തൃക്കരിപ്പൂർ രാജേഷ് തൃക്കരിപ്പൂരിന്റെയും കീഴിലും അഭ്യസിച്ചു.നീലേശ്വരം വിപിൻ രാഗവീണയുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഇന്ന്
വൈകീട്ട് നാട്ടിൽ തിരിച്ചെത്തുന്ന മഹിപാലിന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ സ്വീകരണം ഒരുക്കും.
Reactions

Post a Comment

0 Comments