Ticker

6/recent/ticker-posts

മെട്രോ കപ്പ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊഗ്രാൽ പുത്തൂരിന് ജയം

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ എട്ടാം ദിവസം വാശിയേറിയ മത്സരത്തിൽ വീഗൻസ് മൊഗ്രാൽ പുത്തൂർ (സൂപ്പർ സ്റ്റുഡിയോ മലപ്പുറം ) ഗ്രീൻ സ്റ്റാർ മീനപ്പീസിനെ ( ഉഷാ എഫ്. സി. തൃശൂർ ) ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.  മൊഗ്രാൽ പുത്തൂറിന് വേണ്ടി ആദ്യ പകുതിയിൽ 10–ാം മിനിറ്റിൽ ആന്റണിയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ  ഗംഭീരമായ ഷോട്ടിലൂടെ സാമൂവൽ 31–ാം മിനിറ്റിൽ  ലീഡ് ഉയർത്തി. രണ്ടാം പകുതി 4–ാം മിനിറ്റിൽ മീനാപീസിന്റെ അബു  ഗോൾ മടക്കി മൊഗ്രാൽ പുത്തൂരിന്റെ ഗോളിയുടെ കാലിനിടയിലൂടെ പന്ത് വലയിലാക്കി.
എന്നാല്‍  42–ാം മിനുട്ടിൽ മൊഗ്രാൽ പുത്തൂറിന്റെ ഫോർവേർഡ് മീനപ്പീസിന്റെ വലയിൽ പന്ത് പായിച്ചെങ്കിലും ഓഫ്‌ സൈഡ് ആയത് കൊണ്ട് നോ ഗോൾ ആകുകയായിരുന്നു.
വാര്‍ പരിശോധിച്ച ശേഷമായിരുന്നു റഫറിയുടെ വധി. മികച്ച കളിക്കാരനായി മൊഗ്രാൽ പുത്തൂരിന്റെ സാമൂവൽ അർഹനായി.  ശക്തന്മാരായ ഇരു ടീമുകളുടെയും മത്സരം കാണാൻ ഗാലറി തിങ്ങി നിറഞ്ഞിരുന്നു. മീനപ്പീസിന്റെ പച്ചപ്പട കളി തുടങ്ങുന്നതിന് മുൻപ് തന്നെ ഗാലറിയിൽ ഇരിപ്പിടം ഉറപ്പിച്ചു ബാൻഡ് വാദ്യങ്ങളോടെ ടീമിനെയും കാണികളെയും ആവേശം കൊള്ളിച്ചു. ഇന്നത്തെ മത്സരം ഷോം സ്‌റ്റിക്കേർസ് എഫ്.സി. മാണിക്കോത്തും (സോക്കർ ഷൊർണൂർ ) ഫ്രണ്ട്‌സ് പൊവ്വൽ (മെമ്പർ ഇറ്റാലിയ സാബാൻ കോട്ടക്കൽ ) ഏറ്റുമുട്ടും.
Reactions

Post a Comment

0 Comments