കാഞ്ഞങ്ങാട് :ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിലിടിച്ചു. മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ദേശീയ പാതയിൽ കുണിയയിൽ ഇന്നലെ രാത്രി 11.30 നാണ് അപകടം.പെരിയ ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് മദ്യ ലഹരിയിൽ ഓടിച്ച് പോവുകയായിരുന്ന ഓട്ടോ യാണ് ഡിവൈഡറിൽ ഇടിച്ച് കയറി ഇത് വഴി വന്ന കാറിൻ്റെ പിറകിലിടിച്ച് നിന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ എസ്.ഐ എ.വി. പ്രകാശനും പാർടിയും ഓട്ടോ കസ്റ്റഡിയിലെടുത്തു.
0 Comments