Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന മാലിന്യം ഒഴുക്കിയ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

കാഞ്ഞങ്ങാട് :വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണിൽ നടത്തിയ പരിശോധനകളിൽ 53000 രൂപ പിഴയിട്ടു.
 കാഞ്ഞങ്ങാട് ടൗണിൽ ജില്ലാ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തുകയും സ്ഥാപന ഉടമകൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. മാലിന്യ സംസ്കരണ രംഗത്തെ വലിച്ചെറിയൽ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് 53000 രൂപ പിഴ ചുമത്തിയത്.
   മുനിസിപ്പാലിറ്റിയിലെ ബേക്കൽ ഇന്റർനാഷണൽ  കെട്ടിട സമുച്ചയത്തിൽ നിന്നുള്ള ഉപയോഗജലവും മാലിന്യവും തുറന്ന സ്ഥലത്ത് കണ്ടെത്തിയതിനാൽ 20000 രൂപ പിഴ നൽകി. മലിനജലം തുറന്ന  കുഴിയിലേക്ക് ഒഴുക്കി വിട്ടതിന് എലൈറ്റ് റസ്റ്റോറന്റ്, ഉഡുപ്പി റസ്റ്റോറന്റ്, എന്നീ സ്ഥാപന ഉടമകൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും ഉപയോഗജലം പൈപ്പ് ലൈൻ ലീക്കിലൂടെ പുറത്തുവന്നതിനുമായി എലൈറ്റിനടുത്തുള്ള കെട്ടിടസമുച്ചയ ഉടമയ്ക്ക് 10000 രൂപ പിഴ നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനും അലക്ഷ്യമായി  കൈകാര്യം ചെയ്തതിനുമായി  കാഞ്ഞങ്ങാട് നഴ്സിംഗ് ഹോം ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
 ബന്ധപ്പെട്ടവർക്ക് ആവശ്യമായ ബോധവൽക്കരണം നൽകുകയും പരിഹാര നടപടികൾക്കായി സമയക്രമം നിശ്ചയിച്ചു നൽകുകയും ചെയ്തു.
   പരിശോധനയിൽ  ജില്ലാ എൻഫോഴ്സ്മെന്റ്  സ്‌ക്വാഡ് ലീഡർ കെ. വി. മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർ പി.വി.  നിഖിത, സ്‌ക്വാഡ് അംഗം ഫാസിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments